Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Director

ഡോ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ സി- ​ഡി​റ്റ് ഡ​യ​റ​ക്‌ടർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഐ​​​ടി വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍റ​​​ർ ഫോ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫ് ഇ​​​മേ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി (സി-​​​ഡി​​​റ്റ് )യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി എ​​​ൽ​​​ബി​​​എ​​​സ് വ​​​നി​​​താ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യ ഡോ. ​​​അ​​​ബ്ദു​​​ൽ റ​​​ഹ്മാ​​​നെ നി​​​യ​​​മി​​​ച്ചു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വെ​​​ബ് പോ​​​ർ​​​ട്ട​​​ലു​​​ക​​​ൾക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ്ര​​​ധാ​​​ന സ്ഥാ​​​പ​​​ന​​​മാ​​​ണ് സി-​​​ഡി​​​റ്റ്.

Kerala

സം​വി​ധാ​യ​ക​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ഐ​എ​ഫ്എ​ഫ്കെ സ്ക്രീ​നിം​ഗി​നി‌​ടെ സം​വി​ധാ​യ​ക​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലി​ൽ സ്ക്രീ​നിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

മു​റി​യി​ലെ​ത്തി​യ സം​വി​ധാ​യ​ക​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി. പ​രാ​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ശേ​ഖ​രി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യി ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ഐ​എ​ഫ്എ​ഫ്കെ​യു​ടെ ജൂ​റി അം​ഗ​മാ​ണ് ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക.

Movies

ജോർജുകുട്ടിയുടെ കഥ ഇതോടെ തീരുമോ? ജീത്തു വെളിപ്പെടുത്തുന്നു

മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.

ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്‍റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്‍റെ സംഭാഷണങ്ങള്‍-

ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...‍?

ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.

ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.

 

Movies

15 വ​ർ​ഷം വൈ​കി​യെ​ടു​ത്ത കേ​സ് നി​ല​നി​ൽ​ക്കി​ല്ല; സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് റ​ദ്ദാ​ക്കി

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ബം​ഗാ​ളി ന​ടി​യു​ടെ പ​രാ​തി​യി​ലെ​ടു​ത്ത കേ​സാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

കേ​സെ​ടു​ക്കാ​നു​ള്ള കാ​ല​പ​രി​ധി അ​വ​സാ​നി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. 15 വ​ര്‍​ഷ​ത്തി​ലേ​റെ വൈ​കി കേ​സെ​ടു​ത്ത മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പാ​ലേ​രി മാ​ണി​ക്യം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് എ​സ്.​ഡി. ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ലെ​ടു​ത്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ഞ്ജി​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ത​നി​ക്കെ​തി​രെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും 2009 ല്‍ ​ന​ട​ന്ന സം​ഭ​വ​ത്തി​ന് ന​ടി 2024 ഓ​ഗ​സ്റ്റ് 26നാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ച് സം​വി​ധാ​യ​ക​ന്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ബം​ഗാ​ളി ന​ടി​യു​ടെ പ​രാ​തി. ന​ടി പ​രാ​തി ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ താ​ന്‍ ഇ​ര​യാ​ണെ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തേ തു​ട​ര്‍​ന്ന് ന​ടി നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

പ്ല​സ്ടു​വി​ന് പ​ഠി​ക്കു​മ്പോ​ള്‍ ഒ​രു ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചാ​ണ് സം​വി​ധാ​യ​ക​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പാ​ലേ​രി മാ​ണി​ക്യം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യി ര​ഞ്ജി​ത്ത് താ​മ​സി​ക്കു​ന്ന കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ഫ്‌​ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ച​ര്‍​ച്ച​യ്ക്കി​ടെ ര​ഞ്ജി​ത്ത് ത​ന്‍റെ കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. പി​ന്നീ​ട് ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ചു​വെ​ന്നും അ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യ താ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​തെ തി​രി​ച്ചു​പോ​യെ​ന്നും ന​ടി പ​റ​ഞ്ഞി​രു​ന്നു.

ന​ടി​യെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വെ​ക്കാ​ന്‍ ര​ഞ്ജി​ത്ത് നി​ര്‍​ബ​ന്ധി​ത​നാ​യി.

Latest News

Corehub Up